നുണ പരിശോധനക്ക് തയാറെന്ന് സിദ്ദീഖ് കാപ്പന്‍; ഹരജി ഇന്ന് സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- നിരപരാധിയാണെന്നും നുണ പരിശോധനയുള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയാറാണെന്നും യു.പി. സര്‍ക്കാര്‍  യു.എ.പി.എ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.
സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട്   കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
തന്റെ ബാങ്ക് അക്കൗണ്ടിന്റെ എല്ലാ വിശദാംശങ്ങളും കൈമാറാമെന്നും സിദ്ദിഖ് കാപ്പന്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.  
ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ ബോധിപ്പിക്കാന്‍  അഭിഭാഷകനായ വില്‍സ് മാത്യുവിനെ സിദ്ദിഖ് കാപ്പന്‍ ചുമതലപ്പെടുത്തിയിരുന്നു.

 

Latest News