Sorry, you need to enable JavaScript to visit this website.
Tuesday , March   09, 2021
Tuesday , March   09, 2021

കര്‍ണാടകയില്‍ സംഭവിച്ചത് ഭൂചലനമല്ല; ഉഗ്ര സ്‌ഫോടനം, 15 മരണം

ബംഗളൂരു-കര്‍ണാടകയിലെ ഷിമോഗയില്‍ ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 15 ആയി ഉയര്‍ന്നു. ബിഹാറില്‍നിന്നുള്ള തൊഴിലാളികളാണ് മരിച്ചതെന്ന് കരുതുന്നു. ഉഗ്ര സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായതിനാല്‍ മരിച്ച എല്ലാവരേയും തിരിച്ചറിഞ്ഞട്ടില്ല.

ഹുനസൊണ്ടി എന്ന സ്ഥലത്ത് വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം ക്വാറിക്ക് സമീപം നിര്‍ത്തിയിട്ട ട്രക്കിലെ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ക്വാറിയില്‍ സൂക്ഷിച്ചിരുന്ന ഡൈനാമിറ്റും ഉഗ്രസ്‌ഫോടനത്തിന് കാരണമായതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ട്രക്കിലുണ്ടായിരുന്ന തൊഴിലാളികളും പരിസരത്തുണ്ടായിരുന്നവരുമാണ് മരിച്ചത്.  മരണ സംഖ്യ കൂടാനിടയുണ്ടെന്ന് പോലീസ് പറഞ്ഞു. വന്‍സ്‌ഫോടനം മൂന്ന് ജില്ലകളില്‍ പ്രകമ്പനമുണ്ടാക്കിയിരുന്നു. ഭൂചലനമാണെന്നാണ് ആദ്യം കരുതിയിരുന്നത്.
ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ഓടിയിരുന്നു.

 

Latest News