യു.പി.ഐ ഇടപാടുകള്‍ക്ക് തടസ്സം നേരിടും

ന്യൂദല്‍ഹി- ഇടപാടുകള്‍ക്ക് യു.പി.ഐ(യൂനിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) ഉപയോഗിക്കുന്നവര്‍ക്ക് അടുത്ത ഏതാനും ദിവസം പുലര്‍ച്ച ഒരു മണി മുതല്‍ മൂന്ന് മണിവരെ അസൗകര്യം നേരിടുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.


പ്ലാറ്റ്‌ഫോം അപ്‌ഗേഡ് ചെയ്യുന്നതിനാലാണിത്. ഇക്കാര്യം കണക്കിലെടുത്ത് പേയ്‌മെന്റുകള്‍ ക്രമീകരിക്കാന്‍ കോര്‍പറേഷന്‍ അഭ്യര്‍ഥിച്ചു.


ഡിസംബറില്‍ യു.പി.ഐ ഇടപാടുകള്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. 2.23 ബില്യന്‍ ഇടപാടുകളാണ് ഡിസംബറില്‍ നടന്നത്.

 

Latest News