കോവിഡ് കാലത്ത് ജെ.എന്‍.യു ഹോസ്റ്റലില്‍ താമസിച്ചതിന്  പിഴ

ന്യൂദല്‍ഹി-കോവിഡ് കാലത്ത് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് പിഴ ഈടാക്കി നോട്ടീസ്. ക്ലാസുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങാത്ത വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നത് അനധികൃതമെന്ന് എന്നാരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.നോട്ടീസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ 2000 രൂപ അടയ്ക്കണം. വൈകിയാല്‍ വീണ്ടും 2000 ഈടാക്കും എന്നും നോട്ടീസിലുണ്ട്. 

Latest News