Sorry, you need to enable JavaScript to visit this website.

ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കേരളത്തില്‍ 

തിരുവനന്തപുരം-കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു തന്ത്രങ്ങളാവിഷ്‌ക്കരിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കേരളത്തിലെത്തും. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേറോ, മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവരുള്‍പ്പെട്ട സംഘമാണ് കേരളത്തിലെത്തുന്നത്. വൈകിട്ട് യുഡിഎഫ് നേതാക്കളുമായി സംഘം ചര്‍ച്ച നടത്തും. നാളെ നടക്കുന്ന കെപിസിസി ഭാരവാഹി യോഗത്തിലും ഇവര്‍ പങ്കെടുക്കും. ഉമ്മന്‍ ചാണ്ടിയുടെ ചുമതലയില്‍ പുതുതായി നിയോഗിച്ച പ്രചാരണ സമിതിയുടെ ആദ്യ യോഗവും നാളെ ചേര്‍ന്നേക്കും. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വറും യോഗങ്ങളില്‍ പങ്കെടുക്കും.

Latest News