ബിജെപി ഓഫിസിന് മുന്നില്‍ സംഘര്‍ഷം

കൊല്‍ക്കത്ത- ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബിജെപി ഓഫിസിന് മുന്നില്‍ സംഘര്‍ഷം. ഇരു വിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. ഓഫിസില്‍ യോഗം നടക്കുമ്പോഴായിരുന്നു പുറത്ത് ആക്രമണം. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. യോഗത്തിനിടെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും രണ്ട് മിനി ട്രക്കുകള്‍ക്ക് തീയിടുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.ഈയടുത്ത് ജെപി നദ്ദ ഉദ്ഘാടനം ചെയ്തതാണ് ഓഫിസ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തൃണമൂലാണെന്ന് ബിജെപി ആവര്‍ത്തിച്ചു. ന്യൂനപക്ഷ വിരുദ്ധ മുദ്രാവാക്യങ്ങളുമായാണ് ബി.ജെ.പി അണികള്‍ കാമ്പയിന്‍ നടത്തുന്നത്. 

Latest News