Sorry, you need to enable JavaScript to visit this website.

ചൈനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍

വാഷിംഗ്ടണ്‍-ചൈനയിലെ ന്യൂനപക്ഷ വിഭാഗമായ ഉയിഗുര്‍ മുസ്‌ലീങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്ത അമേരിക്കയിലെ ചൈനീസ് എംബസിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. ചൈനയുടെ പശ്ചിമ മേഖലയായ ഷിന്‍ജിങ് ഭരണകൂടത്തില്‍ നിന്ന് നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള ക്രൂരതകള്‍ നേരിടുന്ന ഉയിഗുര്‍ മുസ്‌ലീങ്ങളെ കുറിച്ച് ഉയിഗുര്‍ മുസ്‌ലിം  സ്ത്രീകള്‍ ഇനി കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രങ്ങളല്ല' എന്ന് ട്വീറ്റ് ചെയ്തതാണ് നടപടിക്ക് ആധാരം.24 മണിക്കൂറായിട്ടും നീക്കം ചെയ്യപ്പെടാതെ നിന്ന പോസ്റ്റ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ജനുവരി ഏഴിന് പങ്കുവെച്ച ഈ ട്വീറ്റ് അക്കൗണ്ട് ഉടമ തന്നെ നീക്കം ചെയ്താലെ അക്കൗണ്ട് തിരികെ ലഭിക്കുകയുള്ളൂ.. ജനുവരി ഒമ്പതാം തീയ്യതിക്ക് ശേഷം ഒന്നും തന്നെ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്യപ്പെട്ടിട്ടില്ല. പ്രസ്തുത പോസ്റ്റ് അക്കൗണ്ട് ഉടമ ഇതുവരെ നീക്കം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് വിവരം. വിഷയത്തില്‍ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

Latest News