ഇസ്ലാമാബാദ്- പാക്കിസ്ഥാനില്‍ അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ സൗജന്യമായി എത്തിക്കുമെന്ന് ചൈന അറിയിച്ചതായി വിദേശ കാര്യ മന്ത്രി ഷാ മഹ് മൂദ് ഖുറേഷി പറഞ്ഞു. ചൈനീസ് വാക്‌സിനായ സിനോഫാമാണ് സൗജന്യമായി നല്‍കുന്നത്. ആറു അയല്‍രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ വിതരണത്തിന് ഇന്ത്യ ഇന്നലെ തുടക്കം കുറിച്ചിരുന്നു.
വിമാനം അയച്ച് വേഗം വാക്‌സിന്‍ കൊണ്ടു പോകാനാണ് ചൈന ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനോഫാം ഉപയോഗിക്കുന്നതിന് തിങ്കളാഴ്ചയാണ് പക്കിസ്ഥാന്‍ അധികൃതര്‍ അനുമതി നല്‍കിയത്.
11 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ഉടനെ തന്നെ വേണമെന്നും ചൈനയുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും പാക് വിദേശകാര്യ മന്ത്രി പറഞ്ഞു.
പാക്കിസ്ഥാന്‍ ഒഴികെയുള്ള ആറ് അയല്‍രാജ്യങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച ഇന്ത്യ ഭുട്ടാനിലേക്ക് ഇന്നലെ വാക്‌സിന്‍ കയറ്റി അയച്ചിരുന്നു. പാക്കിസ്ഥാന്‍ ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെട്ടിരുന്നില്ല.