Sorry, you need to enable JavaScript to visit this website.

സ്പീക്കർക്കെതിരായ പ്രമേയം നിയമസഭ തള്ളി

തിരുവനന്തപുരം- സ്പീക്കർ പി. ശ്രീരാമകൃഷ്ണന് എതിരായ അവിശ്വാസ പ്രമേയം നിയമസഭ തള്ളി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സ്പീക്കർ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സ്പീക്കർ സ്ഥാനത്ത്‌നിന്ന് മാറിനിൽക്കുമെന്ന് ശ്രീരാമകൃഷ്ണൻ പറയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സഭ ബഹിഷ്‌കരിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ഇതോടെ പ്രമേയത്തിന് ആവശ്യമായ പിന്തുണയില്ലാത്തതിനാൽ പ്രമേയം തള്ളുകയാണെന്നും ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു.
 

Latest News