Sorry, you need to enable JavaScript to visit this website.

രമേശ് ചെന്നിത്തലക്ക് ഇപ്പോഴും കെ.എസ്.യു നേതാവിന്റെ അതേ നിലവാരം-ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം- പ്രതിപക്ഷ നേതാവ് ഇപ്പോഴും കെ.എസ്.യു പ്രസിഡന്റിന്റെ നിലവാരത്തിലാണ് സംസാരിക്കുന്നതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ശ്രീരാമകൃഷ്ണൻ. താൻ പെരിന്തൽമണ്ണ കോളേജിൽ പഠിക്കുന്ന കാലത്ത് രമേശ് ചെന്നിത്തലയുടെ പ്രസംഗം കേട്ടിരുന്നു. മനുഷ്യൻ തലയ്ക്കും തെങ്ങിനും ഒരേ വിലയാണ് നായനാർ സർക്കാർ നൽകുന്നത് എന്നായിരുന്നു അന്ന് രമേശ് ചെന്നിത്തല പ്രസംഗിച്ചിരുന്നു. അതേ നിലവാരത്തിൽതന്നെയാണ് ചെന്നിത്തല ഇപ്പോഴുമെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമസഭ സ്പീക്കർ എന്ന നിലയിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ല. ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തുന്നതിന് വേണ്ടിയാണ് ശ്രമിച്ചത്. ജനാധിപത്യം ഭീഷണി നേരിടുന്ന സമയത്ത് ഇത്തരത്തിലുള്ള ചർച്ച ശരിയല്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. തന്നെ പറ്റിയുള്ള പത്രവാർത്തകളോട് പ്രതികരിക്കാൻ സമയമില്ലെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
 

Latest News