Sorry, you need to enable JavaScript to visit this website.

ഇരുണ്ട കാലത്തെ അതിജീവിച്ച അമേരിക്കയുടെ പ്രഥമ കുടുംബം 

പ്രസിഡന്റ് ജോ ബൈഡൻ, പ്രഥമ വനിത ജിൽ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഭർത്താവ് ഡൂഗ് എംഹോഫ് തുടങ്ങിയവർ സ്ഥാനാരോഹണ ചടങ്ങിനെത്തിയപ്പോൾ. 

വാഷിംഗ്ടൺ- അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും പ്രഥമ വനിതയായി ജിൽ ബൈഡനും വൈറ്റ് ഹൗസിലേക്ക് എത്തുമ്പോൾ ബൈഡന്റെ ആരും അറിയാത്ത കഥകൾ വീണ്ടും ചർച്ചയാവുകയാണ്. കുടുംബത്തെ എപ്പോഴും സ്‌നേഹിച്ച് കൊണ്ടിരിക്കുന്ന ബൈഡന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും കുടുംബം തന്നെയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ കുടുംബവും അവരെ കുറിച്ചുള്ള വിഷയങ്ങളും ചർച്ചയായിരുന്നു. യുഎസിന്റെ പുതിയ പ്രഥമ വനിത സ്ഥാനത്തേക്കെത്തുന്ന ജിൽ ബൈഡൻ ഒരു ഇംഗ്ലീഷ് അധ്യാപികയാണ്. 
എന്നും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഡോ ബി എന്ന് വിളിപ്പേരുള്ള അധ്യാപികയായിരുന്നു ബിൽ ബൈഡൻ. മുഴുവൻ സമയവും അധ്യാപികയായി തുടരാനാണ് ജില്ലിന്റെ ആഗ്രഹമെങ്കിലും വൈറ്റ് ഹൗസിൽ അവർക്ക് എന്ത് ചുമതലയാണുള്ളതെന്ന കാര്യം വ്യക്തമല്ല.  കോളേജ് കാലത്തായിരുന്നു ബൈഡൻ ആദ്യ ഭാര്യ നെയ്‌ലിയെ കണ്ട് പ്രണയത്തിലാവുന്നത്. 1966ൽ നെയിലും ബൈഡനും വിവാഹം കഴിച്ചു, സിറാക്യൂസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു നെയ്‌ലി. മക്കളോടൊപ്പവും കുടുംബത്തോടൊപ്പവും സുന്ദരമായ ജീവിതം മുന്നോട്ടുപോകുമ്പോഴായിരുന്നു ക്ഷണിക്കാതെ കടന്നെത്തിയ  ദുരന്തം സംഭവിക്കുന്നത്. 


1972ൽ ബൈഡൻ സെനറ്റിലേക്ക് വിജയിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു കാർ അപകടമെന്ന  ദുരന്തമെത്തിയത്. മൂന്ന് മക്കളായിരുന്നു നെയ്‌ലിക്കും ബൈഡനും. അന്ന് ക്രിസ്തുമസ് രാത്രിയിൽ നെയ്‌ലിയും മക്കളും ഷോപ്പിംഗിന് പോകുന്നതിനിടെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി. അന്നത്തെ അപകടത്തിൽ നെയിലും മകൾ നവോമിയും കൊല്ലപ്പെട്ടു. ബ്യൂവും ഹണ്ടറും പരിക്കുകളോടെ രക്ഷപ്പെട്ടു. ഈ ദുരന്തത്തെ കുറിച്ച് പിൽക്കാലത്ത് ബൈഡൻ എഴുതിയത് ഇങ്ങനെയായിരുന്നു. 
ദൈവം എന്റെ ജീവിതത്തിൽ നടത്തിയ ചതിയാണെന്ന് കരുതി. പിന്നീട് 1977 ജൂണിലാണ് മക്കളെയും അതിഥികളെയും സാക്ഷിയാക്കി ബൈഡൻ ജില്ലിനെ വിവാഹം കഴിച്ചത്. പിതാവിന്റെ പൊതുസേവന ശീലം മകൻ ബ്യൂവിനായിരുന്നു ലഭിച്ചത്. ഇറാഖിൽ സൈനിക സേവനം അനുഷ്ഠിച്ച ബ്യൂ പിന്നീട് അറ്റോണി ജനറൽ ആയി.  മസ്തിഷ്‌കാർബുദം  ബാധിച്ച ഹണ്ടർ ബൈഡനിൽ നിന്ന് വ്യത്യസ്തനായിരുന്നു. 


മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഹണ്ടർ 2014ൽ ആണ് നേവി റിസർവിൽ നിന്ന് കൊക്കെയിൻ പരിശോധനയ്ക്ക് ശേഷം നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്. പ്രചാരണത്തിനിടെ ട്രംപിനെ വിമർശിച്ച് ഹണ്ടർ ശ്രദ്ധേയനായിരുന്നു. ബൈഡനെ അറിയുന്നവർക്ക് അദ്ദേഹത്തിന്റെ നായ സ്‌നേഹത്തെ കുറിച്ചും അറിയാം. രണ്ട് നായ്ക്കളുമായാണ് ബൈഡൻ വൈറ്റ് ഹൗസിലേക്ക് എത്തുക. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ചാപും മേജറുമാണ് ബൈഡന്റെ പ്രിയപ്പെട്ട അരുമകൾ. കൂടാതെ ബൈഡന് ഒരു പൂച്ചയുമുണ്ട്.

 

 

Latest News