വാഷിംഗ്ടണ്‍- അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
വാഷിംഗ്ടണ്‍ ഡി.സിയില്‍ സ്ഥിതി ചെയ്യുന്ന യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.
അമേരിക്കയുടെ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ജോ ബൈഡന്‍ (78).
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിട്ടുനിന്നെങ്കിലും വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സ് പങ്കെടുത്തു. അമേരിക്കന്‍ ചരിത്രത്തിലെ വനിതാ വൈസ് പ്രസിഡന്റായിട്ടാണ് കമല ഹാരിസ് അധികാരമേറ്റത്.
അമേരിക്കയും ജനാധിപത്യവും വിജയിച്ചുവെന്നും താന്‍ എല്ലാവരുടേയും പ്രസിഡന്റാണെന്നും ജോ ബൈഡന്‍ പറഞ്ഞു.