നെടുമ്പാശേരി- രണ്ടാംഘട്ടത്തില്‍ 2,64,000 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്നലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചു. മുംബൈയില്‍നിന്നു ഗോ എയര്‍ വിമാനത്തിലാണ് 22 ബോക്‌സുകളിലായി വാക്‌സിന്‍ എത്തിച്ചത്.
കൊച്ചിയിലേക്ക് 12 ബോക്‌സിലായി 1,46,000 ഡോസ് വാക്‌സിനും കോഴിക്കോട്ടേക്ക് ഒമ്പത് ബോക്‌സുകളിലായി 1,08,000 വാക്‌സിനുമുണ്ട്. ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സിലായി 12,000 ഡോസ് വാക്‌സിനാണ് ഉണ്ടായത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ളവ റോഡ് മാര്‍ഗവും ലക്ഷ്വദ്വീപിലേക്കുള്ള വാക്‌സിനുകള്‍ ഹെലികൊപ്ടറിലുമായി കൊണ്ടുപോയി.






