ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികൾക്ക് പൗരത്വത്തിന് അവകാശം

റിയാദ് - മാതാപിതാക്കൾ ആരാണെന്ന് അറിയാതെ, സൗദിയിൽ പിറന്ന ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികൾക്ക് സൗദി പൗരത്വത്തിന് അവകാശമുള്ളതായി സൗദി മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികൾക്ക് സൗദിയിലെ നിയമം പൗരത്വം ഉറപ്പുനൽകുന്നുണ്ട്. ഇതടക്കം രാജ്യത്തെ നിയമങ്ങൾ ഉറപ്പുനൽകുന്ന എട്ടു ബാലാവകാശങ്ങൾ സൗദി മനുഷ്യാവകാശ കമ്മീഷൻ വിശദീകരിച്ചു. 
സൗദി പൗരത്വ നിയമം അനുസരിച്ച്, മാതാപിതാക്കൾ ആരാണെന്ന് അറിയാതെ, സൗദിയിൽ പിറന്ന ശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന കുട്ടികൾക്ക് സൗദി പൗരന്മാരായിരിക്കും. ആരോഗ്യ നിയമം അനുസരിച്ച് കുട്ടികൾക്ക് സമഗ്ര ആരോഗ്യ പരിരക്ഷ രാജ്യം ലഭ്യമാക്കും. ജുവനൈൽ നിയമം അനുസരിച്ച്, ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യുന്ന സമയത്ത് ഏഴു വയസ് പൂർത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യില്ല.
 

Latest News