തിരുവനന്തപുരം- കെ. സുധാകരൻ എം.പി കെ.പി.സി.സി പ്രസിഡന്റായേക്കുമെന്ന് സൂചന. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ ഭാഗമായാണ് സുധാകരനെ പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നത്. പദവി സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അധ്യക്ഷനാകാൻ താൽപര്യമുണ്ടെന്നും സുധാകരൻ പറഞ്ഞു.