സ്പ്രിങ്ക്‌ളര്‍ കരാര്‍: ശിവശങ്കര്‍ ഒരു കാര്യവും മുഖ്യമന്ത്രിയെ അറിയിച്ചില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം- സംസ്ഥാനത്ത് വന്‍ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്‌ളര്‍ കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറിനായിരുന്നുവെന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ മാധവന്‍ നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. എല്ലാം തീരുമാനിച്ചത് ശിവശങ്കറാണെന്നും കരാര്‍ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ല.

കോവിഡിന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പിആര്‍ കമ്പനിക്ക് മറിച്ചു നല്‍കുകയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണത്തിനായി മാധവന്‍ നായര്‍ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചത്.
മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്പ്രിങ്ക്‌ളര്‍ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നത്.

 

Latest News