Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു

കവരത്തി- കോവിഡ് വിമുക്ത പ്രദേശമെന്ന ബഹുമതി ലക്ഷദ്വീപിന് നഷ്ടമായി. ലക്ഷദ്വീപിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ ഒരു പാചകക്കാരനാണ് കോവിഡ് വന്നത്. ഇയാള്‍ ജനുവരി നാലിനാണ് കപ്പല്‍ മാര്‍ഗം കൊച്ചിയില്‍നിന്നെത്തിയത്. ഉത്തരേന്ത്യയില്‍നിന്നാണ് ഇയാള്‍ കൊച്ചി വഴി ദ്വീപിലെത്തിയത്.

ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 31 പേരെ പരിശോധിച്ചതില്‍ 14 പേര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാലു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ബാക്കിയുള്ളവര്‍ക്ക് ലക്ഷണങ്ങളൊന്നുമില്ല.

ആകെ 60 പേരെ ഐസൊലേഷനിലാക്കിയിട്ടുണ്ട്. അണുനശീകരണ പരിപാടികള്‍ ആരംഭിച്ചു. രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ക്കും തുടക്കം കുറിച്ചു.
കോവിഡ് മാനദണ്ഡങ്ങളില്‍ കഴിഞ്ഞ മാസം ലക്ഷദ്വീപ് ഭരണകൂടം ഇളവു വരുത്തിയതാണ് രോഗമുള്ള ആള്‍ ദ്വീപിലെത്താന്‍ കാരണമായതെന്ന് ആരോപണമുണ്ട്.

 

Latest News