Sorry, you need to enable JavaScript to visit this website.

പോലീസ് എസ്‌കോർട്ടോടെ തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ കൊടി സുനിയുടെ വിളയാട്ടം 

തലശ്ശേരി- മാഹി കോടതിയിൽ നിലവിലുള്ള കേസിൽ ഹാജരാകാൻ എത്തിയ ടി.പി കേസിലെ പ്രതി കൊടി സുനിയുടെ പരാക്രമം റെയിൽവെ യാത്രക്കാരെ ഭയപ്പെടുത്തി. തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ പോലീസ് സംരക്ഷണത്തിലെത്തിയ പ്രതിയാണ് മദ്യ ലഹരിയിൽ സി.പി.എം പ്രവർത്തകരെ തന്നെ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തത.് 

തിങ്കളാഴ്ച കാലത്താണ് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷാ തടവിൽ കഴിയുന്ന കൊടി സുനി ഒരു എ.എസ്.ഐയുടെയും രണ്ട് കോൺസ്റ്റബിൾമാരുടെയും സുരക്ഷയിൽ മാഹി കോടതിയിലെത്തിയത.് കേസ് നടപടികൾക്ക് ശേഷം കൊടി സുനിയും എസ്‌കോർട്ട് വന്ന പോലീസുകാരും സുനി ചൊക്ലി നിടുമ്പ്രം നിർമ്മിച്ച പുതിയ വീട്ടിൽ എത്തുകയും അവിടെ വെച്ച് മദ്യപിക്കുകയും ചെയ്തതായും തുടർന്ന് വൈകിട്ട് നാലര മണിയോടെ തലശ്ശേരി റെയിൽവെ സ്‌റ്റേഷനിലെത്തുകയുമായിരുന്നു. തിരുവനന്തപുരത്തേക്ക് തിരിച്ച് പോകാൻ 5.30 മണിക്കുള്ള മാവേലിക്ക് വേണ്ടിയാണ് റെയിൽവെ സ്‌റ്റേഷനിലെത്തിയത.്

ഈ സമയം വീണ്ടും റെയിൽവെ സ്‌റ്റേഷനിലെ കാന്റിനീലെ അടുക്കളയിൽ പോയി സുനി അമിതമായി മദ്യപിക്കുകയും അവിടെയുണ്ടായിരുന്ന സി.പി.എം പ്രവർത്തകനായ മാഹി സ്വദേശി രാജേഷിനെ തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. ഇത് കണ്ട മുൻ സി.പി.എം പ്രവർത്തകനും കൊടി സുനിയുടെ രാഷ്ട്രീയ ഗുരു കൂടിയായ ഗുഡ്‌സ് ഷെഡ് റോഡിലെ കടയിലെ ജീവനക്കാരനായ അൻവർ ഇടപെടുകയും ചെയ്തു. ഇതോടെ പ്രകോപിതനായ സുനി അൻവറിനെ തെറിവിളിക്കുകയും കാല് വെട്ടുമെന്ന് വിളിച്ച് പറയുകയും ചെയ്തു. അൻവറിന്റെ കാല് വെട്ടാൻ ക്വട്ടേഷൻ നൽകിയതായും വിളിച്ച് പറഞ്ഞതായി അൻവർ പരാതിപ്പെട്ടു. എസ്‌കോർട്ട് പോലീസുകാർ നോക്കി നിൽക്കെയാണ് ഈ ശിക്ഷാ തടവുകാരന്റെ വിളയാട്ടം എന്ന്താണ് റെയിൽവെ സ്‌റ്റേഷൻ പരിസരത്തുള്ളവരെ അത്ഭുതപ്പെടുത്തിയത.് എന്നാൽ സംഭവം സംബന്ധിച്ച് മർദ്ദനമേറ്റ രാജേഷോ, ഭീഷണി കേട്ട അൻവറോ പോലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും സി.പി.എം നേതാക്കൻമാരെ കാര്യം ധരിപ്പിച്ചിട്ടുണ്ട.് 

Latest News