Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ക്രിമിനലുകള്‍ വീട്ടില്‍ കയറി ആക്രമിച്ചു 

കോഴിക്കോട്- ആര്‍ഇസിക്കട്ത്ത്  കെട്ടാങ്ങല്‍ പാലക്കുറ്റിയില്‍ വീട്ടില്‍ കയറി ഗൂണ്ടാ ആക്രമണം. ഇന്ന് പുലര്‍ച്ചയോടെ കാനാംകുന്നത്ത് അന്‍വര്‍ സാദിഖിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ക്ക് പരുക്കേറ്റു.
അക്രമി സംഘത്തിലുണ്ടായിരുന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. നിലമ്പൂര്‍ വല്ലപ്പുഴ സ്വദേശി കെ സി ഫാസിലിനെയാണ് പോാലീസ് കസ്റ്റഡിയിലെടുത്തത്. മുഖം മൂടി ധരിച്ചെത്തിയവരാണ് ആക്രമണം  നടത്തിയതെന്ന് അന്‍വര്‍ സാദിഖ് പറഞ്ഞു. പന്ത്രണ്ടും ഒന്‍പതും പ്രായമുള്ള തന്റെ കുട്ടികളെ കെട്ടിയിട്ടു. ഉമ്മയെ മര്‍ദിച്ച് വായില്‍ തുണി തിരുകി കെട്ടിയിടുകയായിരുന്നെന്നും അന്‍വര്‍ നല്‍കിയ പരാതിയിലുണ്ട്. അന്‍വര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ചില രേഖകളാണ് സംഘം ആവശ്യപ്പെട്ടത്. സംഭവത്തില്‍  കുന്ദമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Latest News