Sorry, you need to enable JavaScript to visit this website.

മഞ്ഞണിഞ്ഞ് കശ്മീർ.... ചിത്രങ്ങളിലൂടെ ആസ്വദിക്കാം...

ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഏറ്റവും ആകർഷകമായ കശ്മീർ താഴ്‌വരയിൽ ഇത് കൊടും ശൈത്യത്തിന്റെ കാലം. ദാൽ തടാകം തണുത്തുറഞ്ഞു. മുപ്പത് വർഷത്തിനിടെ ഏറ്റവും കടുത്ത തണുപ്പാണ് ശ്രീനഗറിൽ രേഖപ്പെടുത്തിയത്. മൈനസ് 8.4 ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ചയിലെ താപനില.

ഇതിന് മുമ്പ് 1995ലാണ് ശ്രീനഗറിൽ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. റോഡുകളും പാലങ്ങളുമെല്ലാം ശക്തമായ മഞ്ഞുവീഴ്ചയിൽ മൂടിക്കിടക്കുകയാണ്. മഞ്ഞു വീഴ്ചയും മഞ്ഞു മൂടിയ താഴ്‌വരയും വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

കശ്മീർ സന്ദർശിക്കാൻ ഇതിലും മികച്ച സീസൺ വേറെയില്ല. എ.എഫ്.പി ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളാണിത്. കശ്മീരിലെത്തിയ  ടൂറിസ്റ്റുകളേയും ദാൽതടാകവും റോഡിലെ മഞ്ഞു കട്ടകൾ കോരിമാറ്റുന്ന നഗരസഭാ ജീവനക്കാരെയും കശ്മീരി ബാലികയേയും ചിത്രങ്ങളിൽ കാണാം.  

 

 

Latest News