രണ്ട് മാസത്തെ മഴ 36 മണിക്കൂറില്‍,  കൊടുങ്കാറ്റ് മുന്നറിയിപ്പും 

ലണ്ടന്‍- ബ്രിട്ടനിലെ കാലാവസ്ഥ താറുമാറാക്കാന്‍ ക്രിസ്‌റ്റോഫ് കൊടുങ്കാറ്റ് എത്തുന്നു. രണ്ട് മാസം കൊണ്ട് പെയ്തിറങ്ങേണ്ട മഴ 36 മണിക്കൂറില്‍ രാജ്യത്ത് എത്തിച്ചേരുമെന്നാണ് മുന്നറിയിപ്പ്. മഴയും മഞ്ഞുരുകലും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈര്‍പ്പം നിറഞ്ഞ അവസ്ഥയില്‍ എട്ട്  ഇഞ്ച് വരെ മഴ പെയ്യുന്നത് ജീവന് വരെ അപകടം സൃഷ്ടിക്കാമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കി.  ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും എല്ലാ ഭാഗങ്ങളും ഉള്‍പ്പെടുത്തിയാണ് മുന്നറിയിപ്പ്. കോവിഡ് വ്യാപന ലോക്ക് ഡൗണിനിടെ പ്രകൃതിക്ഷോഭം കൂടിയായാല്‍ ജനജീവിതം ദുരിത പൂര്‍ണമാകുമെന്നുറപ്പാണ്. 
 

Latest News