Sorry, you need to enable JavaScript to visit this website.

കെ.വി തോമസിന് വഴങ്ങേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാന്റ്

ന്യൂദൽഹി- മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.വി തോമസിന്റെ വിലപേശലിന് വഴങ്ങേണ്ടതില്ലെന്ന് പാർട്ടി ഹൈക്കമാന്റ്. കെ.വി തോമസിന്റെ നടപടികളിൽ ഹൈക്കമാന്റ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. കെ.വി തോമസ് ഇടതുപക്ഷത്തേക്ക് അടുക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഹൈക്കമാന്റ് നീക്കം. കെ.വി തോമസിന് പാർട്ടി പദവികൾ ഒന്നും നൽകേണ്ടതില്ലെന്നും ഹൈക്കമാന്റ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ സമിതി നേതൃസ്ഥാനത്തേക്ക് കെ.വി തോമസിനെ കൊണ്ടുവരാനുള്ള നീക്കം കോൺഗ്രസ് ഹൈക്കമാന്റ് മരവിപ്പിച്ചു.
 

Latest News