കോവിഡ് ഭീതി കാരണം വിമാനത്തില്‍ കയറിയില്ല; മൂന്ന് മാസം എയര്‍പോര്‍ട്ടില്‍ താമസിച്ചയാള്‍ പിടിയില്‍

ചിക്കാഗോ- കോവിഡ് ഭീതി കാരണം വിമാനത്തില്‍ യാത്ര ചെയ്യാതെ മൂന്ന് മാസം എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ 36 കാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ചിക്കാഗോ ഓ ഹാരെ എയര്‍പോര്‍ട്ടിലാണ് സംഭവം.
കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ആദിത്യ സിംഗ് എന്നയാളെ എയര്‍പോര്‍ട്ടിലെ നിരോധിത സ്ഥലത്ത് പ്രവേശിച്ചതിനാണ് അറസ്റ്റ് ചെയ്തത്.

https://www.malayalamnewsdaily.com/sites/default/files/2021/01/19/airport1.jpeg
ലോസ് ആഞ്ചലസില്‍നിന്ന് ഒക്ടോബറില്‍  എയര്‍പോര്‍ട്ടിലെത്തിയ ഇയാള്‍ കോവിഡ് കാരണം വിമാനത്തില്‍ യാത്ര ചെയ്തില്ലെന്നാണ് പോലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം  രണ്ട് യുനൈറ്റഡ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ഇയാളോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ ഒരു ഓപ്പറേഷന്‍സ് മാനേജര്‍ നഷ്ടപ്പെട്ടതായി അധികൃതരെ അറിയിച്ച ബാഡ്ജാണ് കാണിച്ചത്. ഈ ബാഡ്ജ് കാണിച്ച് യാത്രക്കാരില്‍നിന്നും മറ്റും ഭക്ഷണം വാങ്ങിയാണ് ഇയാള്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞിരുന്നു.

 

Latest News