മുംബൈ- വിവാഹ വാഗ്ദാനം നല്കി പൈലറ്റ് പീഡിപ്പിച്ചതായി ആരോപിച്ച് ടി.വി താരവും മോഡലുമായ യുവതി പോലീസ് സ്റ്റേഷനില്‍.
കഴിഞ്ഞ ഡിസംബറില്‍ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് പൈലറ്റിനെ പരിചയപ്പെട്ടതെന്ന് ഓഷിവാര പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നു.
എഫ്.ഐ.ആര് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ഭോപ്പാല്‍ സ്വദേശിയായ പൈലറ്റ് മുംബൈയിലാണ് തമാസം. ഫോണ്‍ വിളിയും ചാറ്റും തുടര്‍ന്ന പൈലറ്റ് പത്ത് ദിവസം മുമ്പാണ് വീട് കാണാനെത്തിയത്. തനിച്ച് താമസിക്കുകയായിരുന്ന തന്നെ ബലാത്സംഗം ചെയ്ത പ്രതി ഉടന്‍തന്നെ വീട്ടുകാരെ പരിചയപ്പെടുത്തി വിവാഹം ചെയ്യാമെന്ന് വാക്ക് നല്‍കിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
വാക്ക്പാലിക്കാത്തതിനെ തുടര്‍ന്നാണ് യുവതി പോലീസിനെ സമീപിച്ചത്.






