Sorry, you need to enable JavaScript to visit this website.

മുല്ലപ്പള്ളി കല്‍പറ്റയില്‍ മത്സരിച്ചേക്കും 

ന്യൂദല്‍ഹി- വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുല്ലപ്പള്ളി കല്‍പ്പറ്റയില്‍ നിന്ന് മത്സരിക്കാനാണ് സാധ്യതയെന്നാണ് സൂചന. ഇതു സംബന്ധിച്ച് മുല്ലപ്പള്ളി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തി.
ജയസാധ്യതയുള്ള മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് ഹൈക്കമാന്‍ഡിനുള്ളത്. കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുക്കുക.എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും കേരളത്തിലെ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിനോട് വിയോജിപ്പില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശ്രേയാംസ്‌കുമാര്‍ രാജ്യസഭ എം.പി ആയ സ്ഥിതിയ്ക്ക്  മത്സരം എളുപ്പമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയും മുല്ലപ്പള്ളിക്കായി പരിഗണിച്ചിരുന്നു. കോണ്‍ഗ്രസിന് വിജയ സാധ്യതയുള്ള സീറ്റാണിത്. 

Latest News