തിരുവനന്തപുരം- തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലെ മോശം പ്രകടനവും തമ്മിലടിയും കാരണം ബി.ജെ.പി തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു.
തിരുവനന്തപുരം നഗരസഭയിലെ 44 എ ക്ലാസ് വാര്‍ഡുകളടക്കം 62 എണ്ണത്തില്‍ വിജയിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ മുമ്പുണ്ടായിരുന്ന 35 സീറ്റില്‍ ഒന്നുപോലും അധികം നേടാനായില്ലെന്നു മാത്രമല്ല 11 സിറ്റിങ് വാര്‍ഡുകള്‍ നഷ്ടമാവുകയും ചെയ്തു.
തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശും രണ്ട് ജനറല്‍ സെക്രട്ടറിമാരും തമ്മില്‍ തുടക്കം മുതലേയുള്ള ഭിന്നത പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടത്.






