Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ജനുവരി 31 ന്‌

തിരുവനന്തപുരം - യു.ഡിഎഫിന്റെ ആഭിമുഖ്യത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര 2021 ജനുവരി 31 ന് കാസർകോട് നിന്ന് ആരംഭിക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പറഞ്ഞു. നേരത്തെ ഫെബ്രുവരി ഒന്നിനാണ് യാത്ര തുടങ്ങാൻ നിശ്ചയിച്ചിരുന്നത്.
യു.ഡി.എഫ് നേതാക്കളായ ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസ്സൻ, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ, അനൂപ് ജേക്കബ്, സി.പി. ജോൺ, ജി. ദേവരാജൻ, ജോൺ ജോൺ, വി.ഡി. സതീശൻ (കോ-ഓർഡിനേറ്റർ) തുടങ്ങിയവർ നേതൃത്വം നൽകും. 
ജനുവരി 31 വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് സമാപിക്കും. 'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയർത്തി 140 നിയോജകമണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യകേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതെന്ന് എം.എം. ഹസ്സൻ അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ജനുവരി 23 ന് സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ്. ധർണ നടത്തുമെന്ന്  എം.എം. ഹസ്സൻ പറഞ്ഞു.


സ്വർണക്കടത്തിനും, ഡോളർ കള്ളക്കടത്തിനും സഹായം നൽകിയ മുഖ്യമന്ത്രിയും, സ്പീക്കറും രാജിവെക്കുക, രൂക്ഷമായ വിലക്കയറ്റത്തിനു പരിഹാരമുാക്കുക, കേന്ദ്രഗവൺമെന്റ് പാസ്സാക്കിയ കർഷക കരി നിയമങ്ങൾ പിൻവലിക്കുക, പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവ് പിൻവലിക്കുക, സംസ്ഥാന സർക്കാരിൽ നടന്ന അനധികൃത, കരാർ, താൽകാലിക നിയമനങ്ങൾ റദ്ദാക്കുക, പി.എസ്.സി. റാങ്കു ലിസ്റ്റിൽനിന്ന് നിയമനങ്ങൾ നടത്തുക, വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്മാരുടെ മേൽ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളി ലേല ഓർഡിനൻസ് പിൻവലിക്കുക, കർഷകരുടെ രണ്ടു ലക്ഷം രൂപവരെയുള്ള കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ജനുവരി 23 ന് നിയോജകമണ്ഡലാടിസ്ഥാനത്തിൽ യു.ഡി.എഫ്. ധർണനടത്തുന്നതെന്ന് എം.എം. ഹസ്സൻ അറിയിച്ചു.

 

Latest News