Sorry, you need to enable JavaScript to visit this website.

ഓൺലൈൻ സ്റ്റോറുകൾ ബ്ലോക്ക് ചെയ്തു

റിയാദ്- രണ്ടു ഓൺലൈൻ സ്റ്റോറുകൾ വാണിജ്യ മന്ത്രാലയം ബ്ലോക്ക് ചെയ്തു. വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുകയും നിശ്ചിത സമയത്തിനകം ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് കൈമാറാത്തതിനുമാണ് സ്ഥാപനങ്ങളുടെ സൈറ്റുകൾ വാണിജ്യ മന്ത്രാലയം ബ്ലോക്ക് ചെയ്തത്. ഉപയോക്താക്കളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തി ഓൺലൈൻ സ്റ്റോറുകൾ വാണിജ്യ മന്ത്രാലയം അടപ്പിച്ചത്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ വിൽപന നടത്തുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റോറുകളിൽ ഒന്ന് നിശ്ചിത സമയത്തിനകം ഉപയോക്താക്കൾക്ക് ഉൽപന്നങ്ങൾ കൈമാറുന്നതിന് കാലതാമസം വരുത്തുകയായിരുന്നു. ഡെലിവറിക്ക് കാലതാമസം നേരിട്ട ഉപയോക്താക്കളുടെ ഓർഡറുകളിൽ മന്ത്രാലയം പരിഹാര നടപടികൾ സ്വീകരിക്കും. ആകെ ഏഴു ലക്ഷത്തിലേറെ റിയാലിന്റെ 329 ഓർഡറുകളാണ് ഓൺലൈൻ സ്റ്റോർ വിതരണം ചെയ്യാതെ ബാക്കിയുള്ളത്. 


തവണ വ്യവസ്ഥയിൽ സ്മാർട്ട് ഫോണുകൾ വിൽക്കുമെന്ന് വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച ലൈസൻസില്ലാത്ത മറ്റൊരു ഓൺലൈൻ സ്റ്റോറിന്റെ വെബ്‌സൈറ്റും വാണിജ്യ മന്ത്രാലയം ബ്ലോക്ക് ചെയ്തു. ഉപയോക്താക്കളിൽ നിന്ന് അഡ്വാൻസ് കൈപ്പറ്റിയ ശേഷം അവരെ ബ്ലോക്ക് ചെയ്യുകയായിരുന്നു ഓൺലൈൻ സ്റ്റോറിന്റെ രീതി. 

Latest News