മകളെ കൊല്ലാന്‍ അര ലക്ഷത്തിന്  ക്വട്ടേഷന്‍ നല്‍കിയ അമ്മ അറസ്റ്റില്‍

ഭുവനേശ്വര്‍-മകളെ കൊല്ലാനായി 50000 രൂപ ക്വട്ടേഷന്‍ നല്‍കിയ 58കാരി അറസ്റ്റില്‍. ഒറീസയിലെ ബാലസോറിലാണ് സംഭവം നടന്നത്. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താന്‍ മൂന്നു പേര്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. മകളുടെ കൊലപാതകത്തിനു പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മാതാവിനു കുരുക്ക് വീണത്. 32കാരനായ പ്രമോദ് ജെനയ്ക്കും കൂട്ടാളികള്‍ക്കുമാണ് മാതാവ് 50000 രൂപയ്ക്ക് ക്വട്ടേഷന്‍  നല്‍കിയത്. മകള്‍ ഷിബാനി നായകിനെ (36) കൊല്ലാനായിരുന്നു ക്വട്ടേഷന്‍. വ്യാജമദ്യ വിതരണമായിരുന്നു ഷിബാനിയുടെ തൊഴില്‍. ഇതുമായി ബന്ധപ്പെട്ട് മാതാവും മകളും തമ്മില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. പ്രശ്‌നം വഷളായതോടെയാണ് മകളെ കൊലപ്പെടുത്താന്‍ മാതാവ് തീരുമാനിച്ചത്. തുടര്‍ന്നായിരുന്നു ക്വട്ടേഷന്‍. ക്വട്ടേഷന്‍ വാങ്ങി കൊല നടത്തിയ പ്രമോദ് ജേനയും അറസ്റ്റിലായി. ജനുവരി 12നാണ് ഷിബാനി കൊല്ലപ്പെട്ടത്. 

Latest News