കോണ്‍ഗ്രസ് ആഗ്രഹങ്ങള്‍ക്കായി വില പേശാനുള്ളതല്ലെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂദല്‍ഹി- കോണ്‍ഗ്രസ് സ്വന്തം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനും വിലപേശാനുമുള്ളതല്ലെന്നും ജനസേവനത്തിനുള്ള വേദിയാണെന്നും തെരഞ്ഞെടുപ്പിനേക്കാള്‍ ജനാധിപത്യമാണ് പ്രധാനമെന്നും പാര്‍ട്ടി നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

ആരെയും പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും സംഘടനാ തെരഞ്ഞെടുപ്പുകളില്‍ വ്യക്തതയില്ലെന്നും പ്രവര്‍ത്തകര്‍ നിരാശരാണെന്നുമുള്ള കപില്‍ സിബലിന്റെ പ്രസ്താവനക്കു പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്വീറ്റ് പരമ്പര.

പാര്‍ട്ടിക്ക് നിങ്ങള്‍ക്ക് വേണ്ടി എന്തു ചെയ്യാനാകുമെന്നല്ല,
നിങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി എന്തു ചെയ്യുമന്നതാണ് പ്രധാനമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

 

Latest News