Sorry, you need to enable JavaScript to visit this website.

കേരളത്തിൽ 3921 പേരുടെ കോവിഡ് ഭേദമായി

തിരുവനന്തപുരം- കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 218, കൊല്ലം 267, പത്തനംതിട്ട 333, ആലപ്പുഴ 559, കോട്ടയം 109, ഇടുക്കി 49, എറണാകുളം 518, തൃശൂർ 605, പാലക്കാട് 186, മലപ്പുറം 488, കോഴിക്കോട് 350, വയനാട് 55, കണ്ണൂർ 167, കാസർഗോഡ് 17 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,79,097 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,786 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,98,681 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 11,105 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1247 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോൽ (കണ്ടെൻമെന്റ് സോൺ വാർഡ് 1, 4) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.

ഇന്ന് 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കി. ഇതോടെ നിലവിൽ ആകെ 419 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
 

Latest News