ഏഴു വര്‍ഷമായി അച്ഛനില്‍നിന്ന് മകള്‍ക്ക് പീഡനം; മൂന്ന് തവണ ഗര്‍ഭിണിയായി

ചണ്ഡീഗഢ്- ഏഴ് വര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുന്ന അച്ഛനെതിരെ 17 കാരി പോലീസിനെ സമീപിച്ചു. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പിതാവ് എതിര്‍ക്കുമ്പോഴൊക്കെ ഭീഷണിപ്പെടുത്താറാണ് പതിവെന്നും മൂന്ന് ഗര്‍ഭഛിദ്രം നടത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. പതിനൊന്നു വയസ്സായ അനുജത്തിയേയും പീഡിപ്പിച്ചതായി പെണ്‍കുട്ടി പറഞ്ഞു.

പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.

 

Latest News