സൗദിയില്‍ ഹൂത്തി ഷെല്ലാക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

ജിസാന്‍ പ്രവിശ്യയിലെ പെട്ട ആരിദയിലെ അതിര്‍ത്തി ഗ്രാമത്തിനു നേരെ യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ച കാര്‍.

ജിസാന്‍ - ദക്ഷിണ സൗദിക്കു നേരെ യെമനില്‍ നിന്ന് ഹൂത്തി മിലീഷ്യകള്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ജിസാന്‍ പ്രവിശ്യയിലെ പെട്ട ആരിദയിലെ അതിര്‍ത്തി ഗ്രാമത്തിനു നേരെയാണ് ഷെല്ലാക്രമണമുണ്ടായത്. പുരുഷനും രണ്ടു കുട്ടികള്‍ക്കുമാണ് പരിക്ക്. ഇക്കൂട്ടത്തില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെല്ലാക്രമണത്തില്‍ പ്രദേശത്തുണ്ടായിരുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചതായി ജിസാന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് ആലുസ്വംഗാന്‍ പറഞ്ഞു.


 

 

Latest News