കൊച്ചി- മൂന്നാം ക്ലാസുകാരനെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ സഹോദരി ഭർത്താവ് പിടിയിൽ. കൊച്ചി തൈക്കുടത്താണ് സംഭവം. കുട്ടിയുടെ കാലുകളിൽ തേപ്പുപെട്ടി വെച്ചും ചട്ടുകം വെച്ചും പൊള്ളിക്കുകയായിരുന്നു. കടയിൽ പോയിവരാൻ വൈകിയതിനാണ് ക്രൂരമായി ഉപദ്രവിച്ചത്. പ്രിൻസ് എന്നയാളെ മരട് പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രിൻസ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടിയുടെ പിതാവ് തളർന്നുകിടക്കുകയാണ്. കുട്ടിയുടെ രണ്ട് കാലുകളിലും ചട്ടുകംവെച്ച് പൊള്ളിച്ച പ്രതി, കുട്ടി കരഞ്ഞപ്പോൾ വായ പൊത്തി ചുമരിൽ ചേർത്തുനിർത്തി ശ്വാസം മുട്ടിച്ചു. അമ്മ ഇടപെട്ടിട്ടും ഇയാൾ പിൻവാങ്ങിയില്ല. പിന്നീട് തേപ്പുപെട്ടി കൊണ്ടും കുട്ടിയുടെ കാലുകളിൽ പൊള്ളലേൽപ്പിച്ചു. ഇതിനുമുമ്പും സഹോദരീഭർത്താവ് നിരന്തരം ഉപദ്രവിച്ചതായി കുട്ടിയും വെളിപ്പെടുത്തി.
അതേസമയം, പ്രിൻസ് കുട്ടിയുടെ സഹോദരീഭർത്താവാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കുട്ടിയുടെ പിതാവ് തളർന്നുകിടക്കുകയാണ്.