ന്യൂദൽഹി- കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ മേൽനോട്ടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധ്യക്ഷനാക്കി കോൺഗ്രസ് സമിതി രൂപീകരിച്ചു. തന്ത്രങ്ങൾ ആവിഷ്‌കരിക്കാനുള്ള സമിതിയുടെ തലവനും ഉമ്മൻ ചാണ്ടിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം സുധീരൻ, താരീഖ് അൻവർ, കെ.സി വേണുഗോപാൽ, കെ. മുരളീധരൻ എന്നിവരും സമിതിയിലുണ്ട്.