ജിദ്ദയില്‍നിന്ന് മടങ്ങിയ പ്രവാസികള്‍ക്ക് പൊതുവേദി

മലപ്പുറത്ത് നടന്ന ജിദ്ദ റിട്ടേണീസ് ഫോറം സംഗമം തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉല്‍ഘാടനം ചെയ്യുന്നു

മലപ്പുറം- തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം കാര്യക്ഷമമായ രീതിയില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ജിദ്ദ റിട്ടേണീസ് ഫോറം ആവശ്യപ്പെട്ടു.
ജിദ്ദയില്‍ നിന്ന് തിരിച്ചെത്തിയവരുടെ പൊതുവേദിയായ ജിദ്ദ റിട്ടേണീസ് ഫോറത്തിന്റെ പ്രഥമ
പ്രവാസി സംഗമം  മലപ്പുറം വ്യാപാര ഭവനില്‍ നടന്നു.  
പരിപാടിയില്‍  ദീര്‍ഘകാലം ജിദ്ദയിലെ സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന  ഫാറൂഖ് ശാന്തപുരം  അനുസ്മരണവും നടന്നു.
ജിദ്ദ പ്രവാസി കൂടിയായ   തിരൂരങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി ഉല്‍ഘാടനം ചെയ്തു. കെസി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. അശ്‌റഫലി കട്ടുപ്പാറ ഫാറൂഖ് അനുസ്മരണ പ്രഭാഷണം നടത്തി.
വി.എം. ഇബ്രാഹിം, കെ.പി.എം സക്കീര്‍, സി.കെ ശാക്കിര്‍, സി.കെ. മൊറയൂര്‍, എ.പി. കുഞ്ഞാലി ഹാജി, പി.എം.എ.ജലീല്‍, അബ്ദുറഹ്മാന്‍ വണ്ടൂര്‍, ജലീല്‍ കണ്ണമംഗല, സമദ് കാരാടന്‍, ഒ.കെ.എം  മൗലവി, പഴേരി കുഞ്ഞിമുഹമ്മദ്, കാവുങ്ങല്‍ അബ്ദുറഹ്മാന്‍, റഷീദ് വരിക്കോടന്‍, ഇബ്രാഹിം റിയാദ്ബാങ്ക്, എന്‍ജിനീയര്‍ ഹസ്സൈനാര്‍, ബഷീര്‍ അരിപ്ര, ഖാലിദ്  ചെര്‍പുളശേരി, അലവി സിറ്റി ചോയ്‌സ്, എ. അതീഖ്, സഹല്‍ തങ്ങള്‍, അനസ് പരപ്പില്‍, സുല്‍ത്താന്‍ തവനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഹമീദ് കരുമ്പിലാക്കല്‍, മുഹ്‌സിന്‍ കാളികാവ് എന്നിവര്‍ ഫാറൂഖ് അനുസ്മരണ  ഗാനമലപിച്ചു. ഉസ്മാന്‍ ഇരുമ്പുഴി സ്വാഗതവും ബഷീര്‍ തൊട്ടിയന്‍ നന്ദിയും പറഞ്ഞു.

സോഷ്യലൈസിങ്, അനുസ്മരണം, കൂട്ടായ്മയുടെ ലക്ഷ്യവും  സാധ്യതകളും എന്നിങ്ങനെ മൂന്ന് സെഷനുകളായാണ് പരിപാടികള്‍ നടന്നത്.
തിരിച്ചെത്തിയ പ്രവാസികളിലെ  പ്രയാസപ്പെടുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്നും സുമനസുകളില്‍ നിന്നും സാധ്യമാകുന്ന  ആശ്വാസമെത്തിക്കുന്നതിന് നേതൃത്വം നല്‍കാന്‍ ജിദ്ദ റിട്ടേണീസ് ഫോറം തീരുമാനിച്ചു.

 

 

Latest News