അയര്‍ലണ്ടില്‍ മലപ്പുറം സ്വദേശി    കോവിഡ് ബാധിച്ച് മരിച്ചു  

വെക്‌സ്‌ഫോര്‍ഡ്- അയര്‍ലണ്ടില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ചു മരിച്ചു. കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയില്‍ മലപ്പുറം തുവ്വൂര്‍ സ്വദേശി സോള്‍സണ്‍ സേവ്യര്‍ പയ്യപ്പിള്ളി(34)യാണ് കഴിഞ്ഞ ദിവസം വൈകിട്ട് മരിച്ചത്. . വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം .കൊറോണ വൈറസ് ബാധിച്ചു വീട്ടില്‍ ചികിത്സയില്‍ കഴിയവേ സോള്‍സണ്‍ പെട്ടെന്ന് രക്തം ഛര്‍ദിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രില്‍ എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയില്‍ ആയ സോള്‍സണ്‍ തിരിച്ചുവരവിനുള്ള സാധ്യത ഇല്ല എന്ന് ബന്ധുക്കളെ പിന്നീട് അറിയിക്കുകയും വെന്റിലേറ്ററില്‍നിന്നും മാറ്റുകയും ആയിരുന്നു. ആറ് വര്‍ഷം മുമ്പാണ്  അയര്‍ലണ്ടില്‍ പ്രവാസിയായി എത്തുന്നത്. സോള്‍സണ്‍ സേവ്യറും കുടുംബവും രണ്ട് വര്‍ഷം മുമ്പാണ് വെക്‌സ്‌ഫോര്‍ഡിലെ ബെന്‍ക്‌ളോഡിയിലെക്ക് താമസം മാറിയത്.ഭാര്യ ബിന്‍സി സോള്‍സണ്‍. മൂന്ന് വയസുകാരി സിനിയോ ഏക മകളാണ്. നഴ്‌സായ ബിന്‍സിയും കോവിഡ് പോസിറ്റിവ് ആയിരുന്നു.
 

Latest News