Sorry, you need to enable JavaScript to visit this website.

തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല; എന്‍.സി.പി തീരുമാനിക്കും

തിരുവനന്തപുരം- തോമസ് ചാണ്ടിയുടെ രാജിക്കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്‍.സി.പി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം അവര്‍ തീരുമാനമെടുക്കും. രാവിലെ മന്ത്രി തോമസ് ചാണ്ടിയും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്ററും ചര്‍ച്ച നടത്തിയിരുന്നു. പത്തരക്കുശേഷം അവര്‍ കേന്ദ്ര നേൃത്വവുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം തീരുമാനം അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി.പി.ഐ മന്ത്രിമര്‍ കാബിനറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. മുന്നണി മന്ത്രിസഭയായതിനാല്‍ ഏക പക്ഷീയമായി തീരുമാനമെടുക്കാന്‍ കഴിയില്ല. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന ഹൈക്കോടതി വിമര്‍ശം അംഗീകരിക്കാനാവില്ല.
 

Latest News