Sorry, you need to enable JavaScript to visit this website.

ജീപ്പ് കോംപസിന്റെ പുതിയ പതിപ്പ് ഉടൻ വിപണിയിൽ

ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്റെ പുതിയ പതിപ്പ് ജനുവരി 27 ന് വിപണിയിലെത്തും. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഡീലർമാർ സ്വീകരിച്ചു തുടങ്ങി. ആഗോള നിരത്തുകളിൽ നേരത്തേ എത്തിയിട്ടുള്ള മോഡലാണ് ഇന്ത്യയിൽ കോംപസിന്റെ 2021 പതിപ്പായി എത്തുന്നതെന്നാണ് റിപ്പോർട്ട്്. വാഹനം സംബന്ധിച്ച വിവരങ്ങളെല്ലാം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും വില എത്രയെന്ന കാര്യത്തിൽ വെളിപ്പെടുത്തലുണ്ടായിട്ടില്ല. നിലവിൽ 16.49 ലക്ഷം മുതൽ 24.99 ലക്ഷം വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്‌ഷോറൂം വില. പരിഷ്‌കരിച്ചെത്തുന്ന മോഡലിന് വില ഇതിലും കൂടുതലായിരിക്കാനാണ് സാധ്യത. 
ഡിസൈനിലെ പുതുമയും ഫീച്ചറുകളിലെ സമ്പന്നതയുമാണ് 2021 കോംപസിന്റെ ഹൈലൈറ്റ്. പുതിയ കോംപസിനെ ഗ്വാങ്‌ഷോ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ചിരുന്നു. കോംപസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലിമീറ്ററും 17 മില്ലിമീറ്ററും വർധിച്ചിട്ടുണ്ട്. വീൽബേസ് 2636 മില്ലിമീറ്ററാണ്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകർഷണം ക്രോമിൽ പൂർത്തിയാക്കിയ സെവൻ ബോക്‌സ് ഫ്രണ്ട് ഗ്രില്ലാണ്.
 

Latest News