Sorry, you need to enable JavaScript to visit this website.

ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുമായി സോണ്ടോഴ്‌സ്

പ്രീമിയം ഇബൈക്ക് നിർമാതാക്കളായ സോണ്ടോഴ്‌സ് ആദ്യത്തെ ഇലക്ട്രിക് മോട്ടോർ സൈക്കിളുമായി രംഗത്ത്. മെലിഞ്ഞ ചേസിസോടെ സാധാരണ മോട്ടോർ സൈക്കിളിന്റെ ഇന്ധന ടാങ്ക് വരുന്നിടത്ത് ഒരു പൊള്ളയായ വിഭാഗവുമായി അതിശയിപ്പിക്കുന്ന രൂപകൽപനയുമായാണ് ബൈക്ക് അവതരിപ്പിച്ചിട്ടുളത്. 
ഏകദേശം 3.65 ലക്ഷം രൂപ (5,000 ഡോളർ) ആണ് വില. ബൈക്കിന് 130 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 130 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്ന വേർപെടുത്താവുന്ന ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാറ്ററി പായ്ക്കിനെക്കുറിച്ച് കമ്പനി കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചാർജിംഗ് സമയം നാല് മണിക്കൂറാണെന്ന് അറിയിച്ചിട്ടുണ്ട്. ഫീച്ചർ ഗ്രൗണ്ടിൽ ഒരു വിട്ടുവീഴ്ചയും നിർമാതാക്കൾ വരുത്തിയിട്ടില്ല. മെറ്റാസൈക്കിളിന് പൂർണ എൽഇഡി ലൈറ്റിംഗും, രണ്ട് അറ്റത്തും സംയോജിത ഇൻഡിക്കേറ്ററുകളുമുണ്ട്. മികച്ച ഡിജിറ്റൽ ഡിസ്‌പ്ലേയും ഇതിലുണ്ട്.
 

Latest News