റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്ന് കര്‍ഷകര്‍; കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂദല്‍ഹി- എന്‍.ഐ.എയുടെ അന്വേഷണം കര്‍ഷകരുടെ പ്രക്ഷോഭം തകര്‍ക്കാനുള്ള നീക്കമാണെന്നും റിപബ്ലിക്ക് ദിനത്തില്‍ നടത്താനിരിക്കുന്ന വന്‍ ട്രാക്ടര്‍ റാലി പിന്‍വലിക്കില്ലെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കര്‍ഷക നേതാവ് ബല്‍ദേവ് സിങ് ഉള്‍പ്പെടെ 40 പേരെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് കേന്ദ്രത്തിന്റെ അതിക്രമമാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ റാലിക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. 

നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനാണ് ദേശീയ അന്വേഷണ ഏജന്‍സി കര്‍ഷക നേതാക്കള്‍ക്ക് സമന്‍സ് അയിച്ചിരിക്കുന്നത്. കര്‍ഷക സമരത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നതെന്നും ഇതിനെതിരെ നിയമപരമായി തന്നെ നേരിടുമെന്നും കര്‍ഷകര്‍ നേതാക്കള്‍ പറഞ്ഞു.
 

Latest News