ഒരു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം മക്കയില്‍നിന്ന് ആ കുഞ്ഞ് നാട്ടിലെത്തി

ഇസ്ലാമാബാദ്- ഒരു വര്‍ഷത്തോളം സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് നാട്ടില്‍ തിരിച്ചെത്തി.
ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തിയ പാകിസ്ഥാനി തീര്‍ഥാടകര്‍ക്ക് മാസം തികയാതെ കുഞ്ഞിനെ ക്വറ്റയിലുള്ള മാതാപിതാക്കള്‍ സ്വീകരിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/01/17/child-2.jpg
കഴിഞ്ഞ ജനുവരി ഒമ്പതിന് കുഞ്ഞ് ജനിച്ചതിനശേഷം ഉംറ വിസ കാലാവധി തീര്‍ന്ന ബീബി ഹാജറയും ഭര്‍ത്താവും ഗുലൈം ഹൈദറും പാകിസ്ഥാനിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു. ഒരു കിലോ മാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിന് മക്ക മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് ആവശ്യമായ ചികിത്സ നല്‍കിയത്. അബ്ദുല്ല എന്നു പേരിട്ട കുഞ്ഞ് വെന്റിലേറ്ററില്‍ 46 ദിവസം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

 

Latest News