ന്യൂദൽഹി- ദൽഹിയിൽ ആദ്യദിനം കോവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്ത 51 പേർക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടെന്നും ഒരാളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ. 
വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ട എയിംസിലെ സുരക്ഷാ ജീവനക്കാരനായ 22കാരനെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ശനിയാഴ്ച രാത്രിയോടെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
ദൽഹിയിൽ വാക്‌സിൻ സ്വീകരിച്ച് പ്രതികൂല പാർശ്വഫലമുണ്ടായ ഒരാളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. മറ്റുള്ള 51 കേസുകളിൽ ആർക്കും ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിട്ടില്ല. അൽപ നേരത്തെ നിരീക്ഷണം മാത്രമേ ആവശ്യമായുള്ളുവെന്നും സത്യേന്ദർ ജെയിൻ വ്യക്തമാക്കി.
 







 
  
 