പീഡനകേസിലെ പ്രതിയെ കർണാടകയിൽനിന്ന് പിടികൂടി

കോട്ടയം - പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ യുവാവിനെ പോലീസ് കർണാടകത്തിൽ നിന്നും പിടികൂടി. മുണ്ടക്കയം കൊക്കയാർ, വടക്കേമല, തുണ്ടിയിൽ മേമുറി അനന്തു (24) നെയാണ് മുണ്ടക്കയം പോലീസ് കർണാടകത്തിലെ ഉടുപ്പിയിൽ നിന്നും പിടികൂടിയത്. കോരുത്തോട് പഞ്ചായത്തിലെ  താമസക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടു മാസം മുൻപ് പീഡിപ്പിച്ചു മുങ്ങുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിൽ ഇയാൾ ഉടുപ്പിയിൽ ഉണ്ടന്ന വിവരം ലഭിച്ചതിനെ തുടർന്നു ഇയാളെ അവിടെ എത്തി പിടി കൂടുകയായിരുന്നു. നിരവധി കഞ്ചാവു കേസുകളിലും പെരുവന്താനം എസ്‌ഐയെ മർദിച്ച കേസിലും  പ്രതിയാണന്ന് പോലീസ് പറയുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Latest News