പ്രവാസിയായ ഭര്‍ത്താവ് നാട്ടിലെത്താനിരിക്കെ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍

ആര്യനാട്- പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെ, കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. പറണ്ടോട് നിരപ്പില്‍ വീട്ടില്‍ നിസാമിനേയും ഒന്നാം പാലം സ്വദേശിനി 32 കാരിയേയുമാണ് പോലീസ് പിടികൂടിയത്. ഇരുവരേയും രണ്ടാഴ്ചത്തേക്ക് പോലീസ് റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.

ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആര്യനാട് പോലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിസാമിന്റെ ആള്‍ താമസമില്ലാത്ത വീട്ടില്‍നിന്ന് ഇരുവരേയും അറസ്റ്റ് ചെയ്തത്.

11, 13 വയസ്സായ കുട്ടികളെ ഉപേക്ഷിച്ചാണ് യുവതി നിസാമിനൊപ്പം പോയത്.
പത്തൊമ്പതാം വയസ്സില്‍ പ്രണയിച്ചാണ് ഇവര്‍ പ്രവാസിയെ വിവാഹം ചെയ്തിരുന്നത്. വീടുവിട്ട ശേഷം മതം മാറിയെന്നും പോലീസ് പറഞ്ഞു.

 

 

Latest News