മുംബൈ- കോവിന്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം മഹരാഷ്ട്രയില്‍ കോവിഡ് വാക്‌സിനേഷന്‍ താല്‍ക്കാലകിമായി നിര്‍ത്തിവെച്ചു. തിങ്കളാഴ്ച വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്നാണ് സൂചന.
ശനിയാഴ്ചയാണ് രാജ്യത്തെമ്പാടും വാക്‌സിനേഷന്‍ ആരംഭിച്ചത്. കുത്തിവെപ്പ് രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്നത് കോവിന്‍ ആപ്പ് മുഖനേയാണ്. വാക്‌സിന്‍ ആരംഭിച്ച ശേഷമാണ് ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.
ആപ്പ് മുടങ്ങിയതിനെ തുടര്‍ന്ന് ഒരു ദിവസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ഓഫ് ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിച്ചിരുന്നു.
കോവിന്‍ ആപ്പ് ശരിയായ ഉടന്‍ കുത്തിവെപ്പ് പുനരാരംഭിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു.
ഒഡീഷ സര്‍ക്കാരും ഇന്ന്  വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നറിയാനാണ് കുത്തിവെപ്പ് നിര്‍ത്തിവെച്ചത്.







 
  
 