Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അബ്ശിർ പ്ലാറ്റ്‌ഫോമിൽ  സാങ്കേതിക തകരാർ

റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പോർട്ടലായ അബ്ശിർ പ്ലാറ്റ്‌ഫോമിൽ സാങ്കേതിക തകരാർ. റീ-എൻട്രി വിസാ നടപടികൾ പൂർത്തിയാക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്‌നം ശ്രദ്ധയിൽ പെട്ട വിദേശിയുടെ അന്വേഷണത്തിന് മറുപടിയായി 920020405 എന്ന നമ്പറിൽ ടെക്‌നിക്കൽ സപ്പോർട്ട് ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെടാൻ ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്ന സന്ദേശമാണ് ലഭിച്ചത്. 
അബ്ശിറിൽ രജിസ്റ്റർ ചെയ്യാനും അബ്ശിറിലെ അക്കൗണ്ടിൽ പ്രവേശിക്കാനും ശ്രമിച്ച സൗദി പൗരന്മാരും വിദേശികളുമെല്ലാം ഇന്നലെ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടു. യൂസർനെയിമോ പാസ്‌വേർഡോ ശരിയല്ല, തെറ്റ് സംഭവിച്ചിരിക്കുന്നു, നിലവിൽ സേവനം പ്രവർത്തിക്കുന്നില്ല, സേവനം ലഭ്യമല്ല എന്നീ സന്ദേശങ്ങളാണ് ഉപയോക്താക്കൾക്ക് ലഭിച്ചത്. ടെക്‌നിക്കൽ സപ്പോർട്ട് വിഭാഗവുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുന്ന സന്ദേശവും പ്രത്യക്ഷപ്പെടുന്നുണ്ട്. 

Latest News