Sorry, you need to enable JavaScript to visit this website.

ഡോക്ടര്‍മാര്‍ പറയുന്നത് മാത്രം വിശ്വസിക്കുക, യോഗി പറയുന്നത് വിശ്വസിക്കരുത്- അഖിലേഷ്

ലഖ്‌നൗ- ഡോക്ടര്‍മാരെ വിശ്വസിക്കാമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിശ്വസിക്കരുതെന്നും സമാജ്‌വാദി പാര്‍ട്ടി (എസ്.പി) നേതാവ് അഖിലേഷ് യാദവ്.

കൊറോണ വൈറസ് വാക്‌സിന്‍ പുറത്തുവന്നത് നല്ലതു തന്നെ.  പക്ഷേ ഡോക്ടര്‍മാര്‍ പറയുന്നത് മാത്രം വിശ്വസിക്കുക, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് വിശ്വസിക്കരുത്- അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരായ വാക്‌സിനേഷന്‍ ആരംഭിച്ച ശേഷമാണ് അഖിലേഷിന്റെ പ്രതികരണം.  ദരിദ്രര്‍ക്ക് എപ്പോള്‍ സൗജന്യമായി വാക്‌സിന്‍ ലഭിക്കുമെന്ന് അദ്ദേഹം ചോദിച്ചു.  

രാജ്യത്തെ ഡോക്ടര്‍മാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നും എന്നാല്‍ സര്‍ക്കാരിനെ വിശ്വാസമില്ലെന്നും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കൂടിയായ അഖിലേഷ്  പറഞ്ഞു.

എല്ലാ പരിപാടികളും ഗംഭീരമായി നടത്താറുള്ള ബി.ജെ.പി, പ്രവര്‍ത്തകരെ ആദ്യം ക്യൂവില്‍ നിര്‍ത്തി പ്രതിരോധ കുത്തിവെപ്പ് നടത്തിക്കണമെന്നും  അദ്ദേഹം നിര്‍ദേശിച്ചു.

ഒരു വര്‍ഷത്തിനുശേഷം എസ്.പി അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുമെന്നും അഖിലേഷ് പറഞ്ഞു.

വാക്‌സിനേഷന്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ശരിയായ പരിശീലനം നല്‍കിയിട്ടുണ്ടോ എന്നും എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിട്ടുണ്ടോയെന്നും അഖിലേഷ് ചോദിച്ചു.
ബിജെപി വാക്‌സിന്‍ കുത്തിവയ്ക്കില്ലെന്ന് അഖിലേഷ് യാദവിന്റെ പ്രസ്താവന നേരത്തെ വിവാദം സൃഷ്ടിച്ചിരുന്നു.
രാജ്യത്തെ ശാസ്ത്രജ്ഞരെയല്ല വിമര്‍ശിക്കുന്നത് പിന്നീട് അദ്ദേഹം തിരുത്തി.  

 

 

Latest News