Sorry, you need to enable JavaScript to visit this website.

രാഷ്ട്രീയമോഹം പൂവണിയുമോ? ജേക്കബ് തോമസ് ഇരിങ്ങാലക്കുടയില്‍ മത്സരിക്കും

തിരുവനന്തപുരം- നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഒരുങ്ങി മുന്‍ ഡി.ജി.പി ജേക്കബ് തോമസ്. ഇരിങ്ങാലക്കുടയില്‍നിന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ട്വന്റി20യുടെ സ്ഥാനാര്‍ത്ഥിയായി ചാലക്കുടിയില്‍ നിന്ന് ജനവിധി തേടാന്‍ ഒരുങ്ങിയിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വി.ആര്‍.എസ് അംഗീകരിക്കാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജേക്കബ് തോമസിന് കഴിഞ്ഞിരുന്നില്ല.

നിയമസഭ സ്ഥാനര്‍ഥിത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ ബി.ജെ.പി നേതാക്കളുമായി ജേക്കബ് തോമസ് നടത്തിയതായാണ് വിവരം. കഴിഞ്ഞവര്‍ഷം ഇരിങ്ങാലക്കുടയില്‍ പോയിരുന്നുവെന്നും അതിന്റെ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നുമാണ് ജേക്കബ് തോമസ് പറയുന്നത്. തന്റെ അഴിമതി വിരുദ്ധ നിലപാട് എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇഷ്ടമല്ല. പിന്നെ എന്‍.ഡി.എ മാത്രമേയുളളൂവെന്നും എന്‍.ഡി.എയുടെ അഴിമതി വിരുദ്ധ നിലപാട് കേരളത്തിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ പാര്‍ട്ടിക്ക് അനുകൂലമാകും. മുസ്്‌ലിം ആയാലും ക്രിസ്ത്യന്‍ ആയാലും ഒക്കെ ബി.ജെ.പിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ പിന്തുണ കിട്ടുന്നുണ്ട്. അത് എന്തുകൊണ്ട് കേരളത്തില്‍ ആയിക്കൂടായെന്നും ജേക്കബ് തോമസ് ചോദിച്ചു.

 

Latest News