ലോകത്തെ ഏറ്റവും ശക്തിയേറിയ ആയുധം കൈവശമുണ്ടെന്ന് ഉത്തരകൊറിയ

സോള്‍- ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം വികസിപ്പിച്ചെടുത്തെന്ന് ഉത്തര കൊറിയ. അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈലാണ് വികസിപ്പിച്ചതെന്ന് ഉത്തരകൊറിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ മിസൈലുകള്‍ പ്രദര്‍ശിപ്പിച്ച സൈനിക പരേഡിന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സാക്ഷ്യം വഹിച്ചു. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഈ മിസൈലിന്റെ യഥാര്‍ഥ ശേഷിയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.

സൈനിക പരേഡിന് പിന്നാലെ നടന്ന രാഷ്ട്രീയ യോഗത്തില്‍ തന്റെ രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് അമേരിക്ക എന്ന് കിം പറഞ്ഞിരുന്നു. അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പുതിയ അവകാശവാദവുമായി ഉത്തരകൊറിയ രംഗത്തെത്തിയിരിക്കുന്നത്.

 

Latest News